9th class final exam paper 2019​-Malayalam I paper

If you are searching for the 9th Class Final Exam Paper 2019-Malayalam I Paper, you have come to the right place. The 9th Class Final Exam Paper 2019-Malayalam I Paper is an excellent study resource for students who want to understand the latest exam pattern, marking scheme, and the types of questions asked in the examination. By practicing the 9th Class Final Exam Paper 2019-Malayalam I Paper, students can improve their confidence and prepare more effectively for their final exams.

This 9th Class Final Exam Paper 2019-Malayalam I Paper includes important questions, section-wise formats, and a clear overview of the examination structure. Solving the 9th Class Final Exam Paper 2019-Malayalam I Paper helps students identify important topics, strengthen time management skills, and evaluate their preparation level before the actual exam. Whether you are revising the syllabus or looking for previous year question papers, the 9th Class Final Exam Paper 2019-Malayalam I Paper is a valuable resource for effective exam preparation.

9th Class Malayalam Question Paper 2019
A
912
സമഗ്ര ശിക്ഷ, കേരളം
വാർഷിക മൂല്യനിർണ്ണയം – 2019
അടിസ്ഥാനപാഠാവലി
സ്റ്റാൻഡേർഡ് IX
സമയം : 1½ മണിക്കൂർ
ആകെ സ്കോർ : 40
  • ആദ്യത്തെ 15 മിനിറ്റ് സമാശ്വാസസമയമാണ്. ചോദ്യങ്ങൾ വായിച്ച് ഉത്തരങ്ങൾ മനസ്സിൽ ക്രമീകരിക്കുന്നതിന് ഈ സമയം പ്രയോജനപ്പെടുത്തണം.
  • നിർദ്ദേശങ്ങൾ ശ്രദ്ധയോടെ വായിച്ചു മനസ്സിലാക്കി ഉത്തരങ്ങളെഴുതുക.
  • ഉത്തരങ്ങളെഴുതുമ്പോൾ സമയവും സ്കോറും പരിഗണിക്കണം.
1 മുതൽ 4 വരെ ചോദ്യങ്ങൾക്ക് ഏറ്റവും ഉചിതമായ ഉത്തരം തിരഞ്ഞെടുത്തെഴുതുക.
(4×1 = 4)
1.
വാതിൽക്കൽനിന്ന ഭവാനിയെ തുടർന്നു നിർദ്ദേശിച്ചു: “എന്നാ ശാന്തമ്മ പെണ്ണ് ഇച്ചിരി ചായയിട്ടോണ്ടു വാ…………”
അയാൾ മയത്തിൽ ഒഴിഞ്ഞുമാറി, “അയ്യോ, ഞാൻ ചായ കുടിച്ചിട്ടാപ്പോ വന്നേ.”
ഭവാനിയെ വിടുന്നമട്ടില്ല അവർ നിർബന്ധിച്ചു.
“എന്നാപ്പിന്നെ ഉണ്ടച്ചു ചോറുണ്ണാം.”

ഭവാനിയമ്മയുടെ സ്വഭാവസവിശേഷതകളിലെ ഏത് അംശമാണ് ഈ സന്ദർഭം വ്യക്തമാക്കുന്നത്?
  • ശാന്തമ്മയോടുള്ള അധികാരബോധം.
  • അതിഥിയുടെ നിർദ്ദേശം അവഗണിക്കുന്ന വീട്ടുമ്മ.
  • സ്നേഹമയിയായ വീട്ടുമ്മ.
  • തന്റെ നിർദ്ദേശം മറ്റുള്ളവർ അനുസരിക്കണമെന്ന പിടിവാശി.
2.
“ആയിരമടിവരുന്ന ആ കയറ്റം കഴിഞ്ഞതും കാളിയപ്പന്റെ ദൃഢപേശികൾ ഞങ്ങളെ ലജ്ജിപ്പിക്കാൻ തുടങ്ങിയത് വാസ്തവമാണ്.”
ലേഖകനും സുഹൃത്തുക്കൾക്കും ലജ്ജ തോന്നാനുണ്ടായ കാരണമെന്താവാം?
  • കാളിയപ്പന്റെ ശരീരവടിവ് ഞങ്ങൾക്കില്ലെന്നു ബോധ്യമായതിനാൽ.
  • കാളിയപ്പന്റെ ശാരീരികക്ഷമത ഞങ്ങൾക്കില്ലെന്നു തിരിച്ചറിഞ്ഞതിനാൽ.
  • ബുദ്ധിമുട്ടുകൾ സഹിച്ച് കയറാനുള്ള മടികൊണ്ട്.
  • ഇടമലക്കുടിയിലെ കയറ്റിറക്കങ്ങളെക്കുറിച്ചുള്ള ധാരണയില്ലാത്തതിനാൽ.
A 912 – 1/5
9th Class Malayalam Question Paper 2019 – Page 2
3.
“……………………; ഒക്കെയും
വഴിയോരക്കാഴ്ചകളായ്
പിന്നിലേക്കോടിമറഞ്ഞിരിക്കാം
പാതിയിലേറെക്കടന്നുവല്ലോയീവഴി “
– കാവ്യഭാഗത്തെ സൂചന എന്ത്?
  • ആയുസ്സിന്റെ പകുതിയിലധികം ജീവിച്ചുകഴിഞ്ഞു.
  • വഴിയാത്ര പകുതി പിന്നിട്ടു.
  • വഴിയോരക്കാഴ്ചകൾ ആസ്വാദ്യമാണ്.
  • പിന്നിട്ട വഴികളിലൂടെ ഒന്നുകൂടി സഞ്ചരിക്കണം.
4.
‘അപരാധത്തെക്കുറിച്ചുള്ള ബോധം’ എന്ന വിഗ്രഹരൂപത്തിന്റെ ശരിയായ സമസ്തപദം ഉൾക്കൊള്ളുന്ന വാക്യമേത്?
  • അവൾ അപരാധിനീബോധത്തോടെ കണ്ണുനീർവാർത്തു.
  • അയാൾ അപരാധബോധത്തോടെ തലകുനിച്ചിരുന്നു.
  • അവൻ അപരാധീബോധത്തോടെ പിന്തിരിഞ്ഞുനടന്നു.
  • എന്റെ അപരാധിതബോധം എന്നെ നിശ്ശബ്ദനാക്കി.
5 മുതൽ 9 വരെയുള്ള ചോദ്യങ്ങളിൽ നാലെണ്ണത്തിന് ഉത്തരമെഴുതുക.
(4×2 = 8)
5.
  • ആ വാക്ക് ഹസ്സന്റെ വായിൽനിന്നു വാസ്തവത്തിലങ്ങു വഴുതിവീഴുകയാണ് ചെയ്തത്.
  • പായൽ കെട്ടിയ വഴിയിലൂടെ അശ്രദ്ധമായി നടന്ന അയാൾ വഴുതിവീഴുകയായിരുന്നു.
അടിവരയിട്ട പദത്തിന് ഇരുസന്ദർഭങ്ങളിലുമുണ്ടാകുന്ന അർത്ഥവ്യത്യാസം കണ്ടെത്തി എഴുതുക.
6.
തിരുവനന്തപുരം സർവകലാശാലാതോട്ടത്തിൽ സ്ഥാപിക്കപ്പെടുന്നതിനു മുമ്പു തന്നെ മനുഷ്യഹൃദയങ്ങളിൽ ഈ ലോഹപ്രതിമ സ്ഥാപിതമായിത്തീരാൻ കാരണം അതാണ്.

ആശാനെന്ന കവി മനുഷ്യഹൃദയങ്ങളിൽ സ്ഥാപിതമായിത്തീരാനുള്ള കാരണമായി ലേഖകൻ മുന്നോട്ടുവെക്കുന്ന രണ്ടു സൂചനകളെഴുതുക.
7.
‘ജീവിതം ഇരുട്ടാണ്, സമുദ്രമാണ്. എങ്കിലും ഇരുട്ടിൽ നക്ഷത്രങ്ങളും സമുദ്രത്തിൽ ദ്വീപുകളുമുണ്ട്.’

ഈ വാക്യങ്ങളെ ആശയവ്യത്യാസം വരാതെ ഒറ്റവാക്യമാക്കുക.
9th Class Malayalam Question Paper 2019 – Page 3
8.
രാഷ്ട്രതന്ത്രജ്ഞനായ നെഹ്റുവിന്റെ ചരിത്രകൃതികൾ സാഹിത്യത്തിലെ ക്ലാസിക്കുകളാണെന്ന സി.പി.ശ്രീധരന്റെ നിരീക്ഷണം ശരിവെയ്ക്കുന്ന രണ്ടു വസ്തുതകളെഴുതുക.
9.
” ഓരോ നിറം കൊണ്ടു നേരമളന്നും
ഓരോ രവം കൊണ്ടു രൂപമറിഞ്ഞും
ഓരോ മരുന്നുകളിലിതലിഴിഞ്ഞും….”
ഈ വരികൾ കവിയുടെ ഏതൊക്കെ അവസ്ഥകളാണ് പ്രതിഫലിപ്പിക്കുന്നത്?
രണ്ടു സൂചനകളെഴുതുക.
10 മുതൽ 14 വരെ ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരമെഴുതുക.
(അപ്പുറം)
(4×4 = 16)
10.
“ആ മീൻകുഞ്ഞുങ്ങളെ ചെറിയ ഭരണിയിലിട്ട് അടച്ചതിന്റെ മനോവിഷമം നിങ്ങൾ ആഴ്ചകളോളം ഈ പിള്ളാരുടെ മുഖത്തു നോക്കി പറഞ്ഞു നടന്നുല്ലേ…………..ഭരണി കെടക്കണ മീനും ചട്ടി വെച്ചിരിക്കുന്ന മരവും തമ്മിലെന്താ വ്യത്യാസം?”
-അരവിന്ദൻ എന്ന കഥാപാത്രത്തിന്റെ ജീവിതാവസ്ഥകൾ പ്രതിഫലിപ്പിക്കുന്നതാണ് ഈ വാക്യങ്ങൾ. വിശകലനം ചെയ്യുക.
11.
  • “എത്ര കൊഴുത്ത ചവർപ്പുകുടിച്ചുവറ്റിച്ചാലും
    ഇത്തിരിശാന്തിതൻ ശർക്കരതുണ്ടുരുളാൻ”
  • “വരികസഖീ, യരികത്തുചേർന്നുനിൽക്കൂ
    പഴയൊരുമന്ത്രം സ്മരിക്ക,നാമേന്യോന്യ-
    മുന്നുവടികളായ്നിൽക്കാം
    ഹാ! സഫലമീയാത്ര”
(സഫലമീയാത്ര)
അഗാധമായ ദുഃഖത്തിൽനിന്നോ പരമമായ ഹർഷത്തിൽ നിന്നോ ആണ് കവിത ജനിക്കുന്നത്.
– എ.പി.ജെ.അബ്ദുൽകലാം
തന്നിരിക്കുന്ന വരികൾ ഈ നിരീക്ഷണത്തോട് എത്രമാത്രം യോജിക്കുന്നുണ്ട്? സ്വാഭിപ്രായക്കുറിപ്പ് തയ്യാറാക്കുക.
12.
  • ‘അവൾ ഹസ്സനെ ആകെയാന്നു നോക്കി. ഇയാൾ ആരാണ്? പടച്ചവനോ!’
  • അവൾ തേങ്ങിത്തേങ്ങിക്കരഞ്ഞുകൊണ്ടു ചോദിച്ചു: “ഇങ്ങളൊരു മനുഷ്യനോ മാലാഖയോ?”
ഹസ്സനെക്കുറിച്ച് ആമിന ഇങ്ങനെ ചിന്തിക്കാനും പറയാനും ഇടയാക്കിയ അനുഭവങ്ങളെന്താവാം? ലഘുകുറിപ്പ് തയ്യാറാക്കുക.
9th Class Malayalam Question Paper 2019 – Page 4
13.
“അവർ ജീവിച്ച കാലഘട്ടങ്ങളെയും അവരുടെ മനസ്സിൽ നിറഞ്ഞു കിടക്കുന്ന ആശയങ്ങളെയും മനസ്സിലാക്കിയാലേ, അവരെയും നമുക്കു ശരിക്കറിയാൻ കഴിയൂ.”
നെഹ്റുവിന്റെ ഈ പ്രസ്താവന അദ്ദേഹത്തിന്റെ ആത്മകഥാഗ്രന്ഥത്തിന് എത്രമാത്രം അനുയോജ്യമാണ്? ലേഖകന്റെ അഭിപ്രായങ്ങൾ പരിഗണിച്ചു കുറിപ്പ് തയ്യാറാക്കുക.
14.
  • മോഹത്തിൽ നിലയുറ്റ നാണുക്കുട്ടി രണ്ടും കൽപ്പിച്ച് മഞ്ചാടിമനയ്ക്കലെ വലിയ തിരുമേനിയുടെ മുമ്പിൽ ചെന്നു സ്വയം തളർന്നു നിന്നു.
  • ചങ്ങല പിടിച്ച കൈകളിൽ കയറേന്തിയപ്പോൾ നാണുക്കുട്ടിക്ക് എന്തെന്നറിയാത്തൊരുണർവ്വുതി. ഒരു മൃദുലത, ഒരു ലഹരി…….
  • ഇവൾ തന്റെ, തന്റെ മാത്രം എന്ന ബോധം അത്യാനന്ദം ചുരത്തി.
ആടിനെ സ്വന്തമാക്കിയ നാണുക്കുട്ടിയിലുണ്ടായ മാറ്റം കഥാശീർഷകത്തെയും നൽകിയിരിക്കുന്ന പാഠസന്ദർഭങ്ങളെയും അടിസ്ഥാനമാക്കി വിലയിരുത്തുക.
15, 16 ചോദ്യങ്ങളിൽ ഒന്നിനുമാത്രം ഉത്തരമെഴുതുക. (ഒരുപുറം)
(1×6=6)
15.
  • “ഒരു നിശ്ചയമില്ലയൊന്നിനും
    വരുമോരോദശ വന്നപോലെ പോം
    വിറയുന്നു മനുഷ്യനേതിനോ
    തിരിയാലോകരഹസ്യമീദൃശമേ”
    – ആശാൻ
  • “കാലമിനിയുമുരുളും, വിഷുവരും
    വർഷം വരും, തിരുവോണം വരും,പിന്നെ-
    യോരോ തളിരിനും പൂ വരും, കായ് വരും-അപ്പോ-
    ളാരെന്നുമെന്തെന്നുമോർക്കാനാർക്കറിയാം?
    – എൻ.എൻ. കക്കാട്
ഇരുകവികളുടെയും വരികൾ വിശകലനം ചെയ്ത് ‘ജീവിതത്തിന്റെ ക്ഷണികത’ എന്ന വിഷയത്തിൽ ലഘൂപന്യാസം തയ്യാറാക്കുക.
9th Class Malayalam Question Paper 2019 – Page 5
16.
  • “വിഷ്ണോ! എന്താ ഈ കേക്കണോ ആടിനെയോ, നീയോ?…….നെനക്ക് ഭ്രാന്തെളകേ്യാ….?”
  • ‘അഷ്ടകലാശം ചവിട്ടിക്കൊണ്ടായിരുന്നു വൃദ്ധന്റെ തുടക്കം.’ “നിനക്കെന്താടാ മരം പൊട്ടിയോ?”
  • ആ പാവം നിയന്ത്രണം പൊട്ടി ഏങ്ങലടിച്ചു. “ആ കവലയിലോട്ടൊന്നിറങ്ങി നോക്ക്. ആൾക്കാർ എന്തൊക്കെയാ പറയണ്! ഇതും കേൾക്കേണ്ടി വന്നല്ലോ ഭഗവതീ!”
ജീവിതത്തിൽ മാറ്റിനിർത്തുന്നവരെ ഉൾക്കൊള്ളാൻ തയ്യാറാവാത്ത സമൂഹത്തിന്റെ പ്രതിനിധികളാണോ നാണുക്കുട്ടിയുടെ ഭാര്യയും അമ്മാവനും തിരുമേനിയും? സൂചനകൾ വിശകലനം ചെയ്തു കുറിപ്പ് തയ്യാറാക്കുക.
17.
ആസ്വാദനം തയ്യാറാക്കുക. (ഒരുപുറം) (1×6=6)
“അമ്പുകൊണ്ടുളള വ്രണം
കാലത്താൽ നികന്നീടും;
കൊമ്പുകൾ ഖണ്ഡിച്ചാലും
പാദപം കിളിർത്തീടും;
കാട്ടുതീവെന്താൽ വനം
പിന്നെയും തളിർത്തിടും;
കേട്ടുകൂടാത്ത വാക്കാ-
മായുധം പ്രയോഗിച്ചാൽ
കർണ്ണങ്ങൾക്കകം പൂക്കു
പുണ്ണായോലതു പിന്നെ-
പ്പൂർണ്ണമായ് ശമിക്കയി-
ല്ലൊട്ടുനാൾ ചെന്നാൽപ്പോലും”
ഖണ്ഡിക്കുക മുറിക്കുക
പാദപം വൃക്ഷം
പൂക്കു പ്രവേശിച്ചു
എഴുത്തച്ഛൻ മഹാഭാരതം കിളിപ്പാട്ട്
A 912 – 5/5

Leave a Comment